വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിംഗ്’ ഗ്ലാസുകള്‍: നിയമതടസമില്ലെന്ന് ഹൈക്കോടതി
Thursday, September 12, 2024 3:06 AM IST
കൊച്ചി: വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിംഗ്’ ഗ്ലാസുകള്‍ ഘടിപ്പിക്കുന്നതിന് നിയമതടസമില്ലെന്ന് ഹൈക്കോടതി.
ഉള്‍പ്രതലത്തില്‍ സേഫ്റ്റി ഗ്ലാസുകള്‍ മാത്രമാണ് അനുവദനീയമെന്നും ‘സേഫ്റ്റി ഗ്ലേസിംഗ്’ ഗ്ലാസുകള്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് വാദിച്ചത്.
എന്നാല്‍, 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തതോടെ ‘സേഫ്റ്റി ഗ്ലേസിംഗ്’ കൂടി അനുവദനീയമായി. സുപ്രീംകോടതി ഉത്തരവ് ഈ ഭേദഗതിക്ക് മുമ്പ് ഇറങ്ങിയതാണെന്നും ഹൈക്കോടതി പറഞ്ഞു.