ആശ്വാസദൂതുമായി മാർ കല്ലറങ്ങാട്ടും
Wednesday, January 3, 2024 2:43 AM IST
ഫാമിലെ പശുക്കൾ ചത്തതോടെ മനസ് മരവിച്ചുനിന്നു കിഴക്കേപറന്പിൽ കുടുംബത്തിലേക്ക് ആശ്വാസദൂതുമായി പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എത്തി.
ഇന്നലെ ഉച്ചയോടെയാണ് ബിഷപ് വീട്ടിലെത്തിയത്. മാത്യു, സഹോദരൻ ജോർജ്, സഹോദരി റോസ്മേരി, മാതാവ് ഷൈനി എന്നിവരെ ആശ്വസിപ്പിച്ചാണ് ബിഷപ് മടങ്ങിയത്.
വെള്ളിയാമറ്റം സെന്റ്ജോർജ് പള്ളിവികാരി ഫാ.ഇമ്മാനുവൽ വരിക്കമാക്കലിനൊപ്പമാണ് ബിഷപ് എത്തിയത്. മാത്യുവിന് പഠനസഹായവുമായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും രംഗത്തെത്തി. വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്ന മാത്യുവിന് രണ്ടുവർഷം സൗജന്യമായി എൻട്രൻസ് പരീക്ഷാപരിശീലനം നൽകാമെന്നാണ് ഇന്നലെ വീട്ടിലെത്തി ഇവർ വാഗ്ദാനം ചെയ്തിരിക്കുന്നത്.