എൻ. രാമചന്ദ്രൻ സ്മാരക പുരസ്കാരം ഷബ്ന ആസ്മിക്ക്
Monday, February 24, 2025 4:42 AM IST
തിരുവനന്തപുരം: പ്രശസ്ത പത്രപ്രവർത്തകൻ എൻ. രാമചന്ദ്രന്റെ സ്മരണാർഥം രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക പുരസ്കാരം അഭിനേത്രിയും ആക്ടിവിസ്റ്റുമായ ഷബ്നാ ആസ്മിക്ക്.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് 26ന് തിരുവനന്തപുരത്ത് രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേ ഷൻ പ്രസിഡന്റ് പ്രഭാ വർമയും സെക്രട്ടറി പി.പി. ജയിംസും അറിയിച്ചു. ട്രിവാൻഡ്രം ക്ലബ്ബിലെ പി. സുബ്രഹ്മണ്യം ഹാളിൽ ശശി തരൂർ എംപി അവാർഡ് സമ്മാനിക്കും. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.