വിദ്വേഷപ്രസംഗം: ഹാജരാകാൻ കൂടുതൽ സമയം തേടി പി.സി. ജോർജ്
Sunday, February 23, 2025 12:59 AM IST
ഈരാറ്റുപേട്ട: വിദ്വേഷ പ്രസംഗ കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ കൂടുതൽ സമയം തേടി ബിജെപി നേതാവ് പി.സി. ജോർജ് പാലാ ഡിവൈഎസ്പിക്ക് കത്ത് നൽകി.
ആരോഗ്യപരമായ കാരണത്താൽ സ്ഥലത്ത് ഇല്ലെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം, പാർട്ടിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് അറിയിച്ചു.