പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങും
Monday, February 24, 2025 4:42 AM IST
ഈരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പി.സി. ജോര്‍ജ് ഇന്ന് പോലീസില്‍ കീഴടങ്ങും. സ്ഥലത്തില്ലാത്തതിനാലും ആരോഗ്യപരമായ കാരണങ്ങളാലുമാണ് ഹാജരാകാന്‍ കഴിയാതിരുന്നതെന്നും ഇന്നു കീഴടങ്ങുമെന്നുമാണ് കത്തില്‍ പറയുന്നത്. മ ുസ് ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ പരാതിയിലാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് അനുസരിച്ച് കേസ്.
ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പിഡിപി പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്കു പ്രകടനവും നടത്തിയിരുന്നു. ഇതിനിടയില്‍ ബിജെപി സംസ്ഥാന നേതൃത്വവും വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. കീഴടങ്ങലിനു ശേഷം ഉചിതമായ തീരുമാനമെടുക്കാനാണ് ബിജെപിയുടെ തീരുമാനം.