എസ്എസ്എൽസി ഫലം മേയ് ഒന്പതിന്
Wednesday, April 30, 2025 2:39 AM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒന്പതിനു പ്രഖ്യാപിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
4,27,021 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. ആൺകുട്ടികൾ 2,17,696. പെൺകുട്ടികൾ 2,09,325. സർക്കാർ സ്കൂളുകളിൽ-1,42,298, എയ്ഡഡ്-2,55,092, അണ് എയ്ഡഡ്-29,631 എന്നിങ്ങനെയാണ് വിദ്യാർഥികൾ. ടിഎച്ച്എസ്എൽസിയിൽ 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്.