ഇന്നു വിരമിക്കാനിരിക്കേ ഐ.എം. വിജയന് സ്ഥാനക്കയറ്റം
Wednesday, April 30, 2025 2:39 AM IST
തിരുവനന്തപുരം: സർവീസിൽനിന്ന് ഇന്നു വിരമിക്കാനിരിക്കേ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം.
ആംഡ് പോലീസ് ബറ്റാലിയനിലെ അസിസ്റ്റന്റ് കമൻഡാന്റ് തസ്തികയിൽ നിന്ന് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു ഡെപ്യൂട്ടി കമാൻഡാന്റായി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റായ അദ്ദേഹത്തിന് കഴിഞ്ഞ 26നു പോലീസ് സേന ഔദ്യോഗിക വിടവാങ്ങൽ നൽകിയിരുന്നു.
ഐ.എം. വിജയൻ നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചു പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.