എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിച്ചു: മന്ത്രി
Wednesday, April 30, 2025 12:51 AM IST
തിരുവനന്തപുരം: ഈ അധ്യയന വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തിൽ കുറവായി സ്കോർ നേടിയ കുട്ടികളുടെ വിവരങ്ങൾ ‘സന്പൂർണ പ്ലസ്’ വഴി ശേഖരിച്ചുവെന്നു മന്ത്രി വി. ശിവൻകുട്ടി.
എട്ടാം ക്ലാസിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെ 3,98,181 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് ലഭിച്ചവർ 86,309 ആണ്.
ഇതിൽ ഇ ഗ്രേഡിനു മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ 5,516 പേരാണ്. ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണ ക്ലാസുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷ നടക്കുകയാണ്. പരീക്ഷാ ഫലം മേയ് രണ്ടിനു പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.