ജോളി മധുവിന്റെ മരണം: ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ചെയര്‍മാനു കത്ത്
Wednesday, April 30, 2025 2:39 AM IST
കൊച്ചി: കേന്ദ്ര കയര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരിയായിരുന്ന ജോളി മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോര്‍ഡ് ചെയര്മാന് കത്ത്.
മുന്‍ സെക്രട്ടറി ജെ.കെ. ശുക്ല, ജോയിന്റ് ഡയറക്ടര്‍ പി.ജി. തോട്കര്‍, അഡ്മിന് ഇന്‍ ചാര്‍ജ് സി.യു. ഏബ്രഹാം എന്നിവര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായാണ് അന്വേഷണസമിതി റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ടാണു സെക്രട്ടറിയുടെ ചുമതലയുള്ള ജി. അരുണ്‍ ബോര്‍ഡ് ചെയര്മാന് വിപുല്‍ ഗോയലിനു കത്ത് നല്‍കിയത്.
കയര്‍ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള സെക്ഷന്‍ ഓഫീസറായിരുന്ന ജോളി മധു പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി പത്തിനാണു മരിച്ചത്.
കാന്‍സര്‍ അതിജീവിത എന്ന പരിഗണനപോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി ജോളി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.