സാമൂഹ്യസേവനങ്ങളുടെ നേര്‍ക്കാഴ്ചകളൊരുക്കി ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസ്
Wednesday, April 30, 2025 2:39 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: മിഷന് രൂപതകളിലെ ക്രൈസ്തവ മിഷനറിമാരുടെ സാമൂഹ്യസേവനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചകളൊരുക്കി ചെത്തിപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസ് സെമിനാറുകളും പ്രദര്‍ശന സ്റ്റാളുകളും സിനിമാ പ്രദര്‍ശന വേദികളും ശ്രദ്ധനേടുന്നു.
ഇറ്റലി, ഇംഫാല്‍, ഉജ്ജയിന്‍, ടൂറ, ഇറ്റാവാ, ഷംഷാബാദ്, രാജ്കോട്ട്, ബിജ്നോര്‍, സത്ന, കോഹിമ, രാമനാഥപുരം, മാണ്ഡ്യ, ദങ്കാനികോട്ടയ്, തക്കല തുടങ്ങിയ നിരവധി രൂപതകളിലെ മിഷന് പ്രവര്‍ത്തനങ്ങളും ഈ നാടുകളുടെ പരമ്പരാഗതജീവിതരീതികള്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍, ഭാഷകള്‍ തുടങ്ങി നിരവധി വിസ്മയക്കാഴ്ചകൾ പ്രദര്‍ശന സ്റ്റാളുകളിലുണ്ട് . പ്ലാസിഡ് സ്കൂള്‍ മൈതാനത്താണ് പ്രദര്‍ശനസ്റ്റാളുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധകുര്‍ബാന, 24 മണിക്കറും ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ മിഷന് എക്സിബിഷന്, 7.30ന് ക്രിസ്തീയ സംഗീതനിശ, കാര്‍ലോ ദിവ്യാകാരുണ്യ എക്സിബിഷന്, കാര്‍ലോ ക്വിസ് എന്നീ പരിപാടികള്‍ ഉണ്ടാകും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്.