മുഖാമുഖം പരിപാടിയില്‍ അതിഥികളുമായി സംവദിച്ച് മുഖ്യമന്ത്രി
Wednesday, April 30, 2025 2:39 AM IST
കോട്ടയം: കാലാനുസൃതമായ പുരോഗതി സംസ്ഥാനത്തിനു കൈവരുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി കോട്ടയം ഈരയില്‍ക്കടവ് ആന്‍സ് കണ്വെന്ഷന് സെന്ററില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പോള്‍ നേടേണ്ട പുരോഗതി ഇപ്പോള്‍ നേടിയില്ലെങ്കില്‍ നാം പിന്നോട്ടുപോകും. നാടിനു മാറ്റങ്ങളുണ്ടാകുമ്പോള്‍ എതിര്‍ക്കുന്നവര്‍ ഇവിടത്തെ വികസനവും പുരോഗതിയുമാണു തടയുന്നതെന്നും ഓര്‍മിപ്പിച്ചു.
മുഖാമുഖം പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. സദസില്‍ നിന്നുന്നയിച്ച ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്-തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രഫഷണലുകള്‍, ഡോക്്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, മാധ്യമ സ്ഥാപന പ്രതിനിധികള്‍, പ്രവാസികള്‍, പ്രശസ്ത വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, കര്‍ഷകത്തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയില്‍നിന്നുള്ളവര്‍ മുഖാമുഖത്തില്‍ പങ്കെടുത്തു.
മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്, ജോസ് കെ.മാണി എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേലത പ്രേംസാഗര്‍, ഗവണ്മെന്റ് സെക്രട്ടറി എസ്. ഹരികിഷോര്‍, ജില്ലാ കളക് ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.