ഹൈബ്രിഡ് കഞ്ചാവ് കേസ്: തസ്ലീമയെ അറിയാമെന്നു സിനിമാ നിര്‍മാണ സഹായി ജോഷി
Wednesday, April 30, 2025 2:39 AM IST
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നു സിനിമാ നിര്‍മാണ സഹായി ജോഷി. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഓഫിസില്‍ മൊഴി നല്കാന് എത്തിയതായിരുന്നു ജോഷി.
ലഹരി ഇടപാടുകളുമായി ബന്ധമില്ല. തസ്ലീമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നല്‍കിയിട്ടുണ്ട്. സിനിമാ മേഖലയിലെ കോ-ഓര്‍ഡിനേറ്റര്‍ എന്നാണ് തസ്ലീമ സ്വയം പരിചയപ്പെടുത്തിയത്.
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ലെന്നും ജോഷി പറഞ്ഞു. ജോഷിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റിയാലിറ്റി ഷോ താരം ജിന്റോയും ചോദ്യം ചെയ്യലിനു ഹാജരായിട്ടുണ്ട്.