തെരുവുനായ ആക്രമണം: ആറുവയസുകാരി പേവിഷബാധയേറ്റു മരിച്ചു
Wednesday, April 30, 2025 2:39 AM IST
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറുവയസുകാരി പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു.
മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം കുന്നത്തുപറമ്പ് കുഴിക്കാട്ടു ചോലക്കല്‍ സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയാ ഫാരിസ് ആണ് മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനും തോളിലും ചുണ്ടിലുമാണ് കടിയേറ്റത്. തുടർന്ന് വാക്സിൻ എടുത്തിരുന്നു.
എട്ടു ദിവസം മുന്‍പ് പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ 25നാണ് കുട്ടിയെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ നായയുടെ കടിയേറ്റ മറ്റ് അഞ്ചു പേരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ല.
തോട്ടോളി ജുസൈലയാണ് സിയയുടെ അമ്മ: സഹോദരങ്ങള്‍: മുഹമ്മദ് സിയാന്, സൈബ ഫാരിസ്.