സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നി​​​ട​​​യി​​​ല്‍ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം മൂ​​​ലം കൂ​​​ടു​​​ത​​​ല്‍ മ​​​ര​​​ണം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത് ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ല്‍. 2025 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ മാ​​​ര്‍ച്ച് വ​​​രെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ല്‍ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം മൂ​​​ലം 11 പേ​​​ര്‍ മ​​​രി​​​ച്ച​​​താ​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള്‍. മ​​​ദ്യം , മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, മ​​​റ്റു ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം മൂ​​​ല​​​മാ​​​ണു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

2025, 2024 വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ല്‍ ഓ​​​രോ ആ​​​ൾ വീ​​​ത​​​വും 2023ല്‍ ​​​അ​​​ഞ്ചു​​​പേ​​​രും 2022ല്‍ ​​​നാ​​​ലു​​​പേ​​​രു​​​മാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ മ​​​രി​​​ച്ച​​​ത്. ര​​​ണ്ടാം​​​സ്ഥാ​​​നം കാ​​​സ​​​ര്‍ഗോ​​​ഡ് ജി​​​ല്ല​​​യ്ക്കാ​​​ണ്. ഇ​​​വി​​​ടെ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഏ​​​ഴു​​​പേ​​​ര്‍ മ​​​രി​​​ച്ചു. 2024ല്‍ ​​​ഒ​​​രാ​​​ളും 2023ല്‍ ​​​ര​​​ണ്ടു​​​പേ​​​രും 2021ല്‍ ​​​നാ​​​ലു​​​പേ​​​രു​​​മാ​​​ണ് ല​​​ഹ​​​രി ഉ​​​പ​​​​​​യോ​​​ഗം മൂ​​​ലം മ​​​രി​​​ച്ച​​​ത്.

മൂ​​​ന്നു മ​​​ര​​​ണ​​​വു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യാ​​​ണു മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 2023, 2022, 2021 വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ര​​​ണം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്. 2023ല്‍ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും തൃ​​​ശൂ​​​രും ഓ​​​രോ​​​രു​​​ത്ത​​​രും മ​​​രി​​​ച്ച​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം​​​മൂ​​​ലം ചി​​​കി​​​ത്സ തേ​​​ടി​​​യ​​​വ​​​രി​​​ല്‍ ഏ​​​റെ​​​പ്പേ​​​രും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ജി​​​ല്ല​​​യി​​​ൽ 712 പേ​​​രാ​​​ണ് ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യ​​​ത്.

ര​​​ണ്ടാം സ്ഥാ​​​നം മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യ്ക്കാ​​​ണ്. ഇ​​​വി​​​ടെ​​​നി​​​ന്ന് 486 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ​​​ത്. 462 പേ​​​രു​​​മാ​​​യി കൊ​​​ല്ല​​​വും 351 പേ​​​രു​​​മാ​​​യി കാ​​​സ​​​ര്‍ഗോ​​​ഡും തൊ​​​ട്ടു​​​പു​​​റ​​​കി​​​ലു​​​ണ്ട്. 2024ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​തും എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് - 5,357 പേ​​​ര്‍.