വൈലോപ്പിള്ളി പ്രബന്ധ പുരസ്കാരം ജിൻസ്മോൻ ജയിംസിന്
Wednesday, April 30, 2025 12:51 AM IST
തൃശൂർ: ‘വൈലോപ്പിള്ളിക്കവിതയിലെ ദേശ’മെന്ന വിഷയം ആധാരമാക്കി വൈലോപ്പിള്ളി സ്മാരകസമിതി നടത്തിയ പ്രബന്ധരചനാമത്സരത്തിൽ ആലുവ യുസി കോളജ് മലയാളവിഭാഗം ഗവേഷകവിദ്യാർഥി ജിൻസ്മോൻ ജെയിംസിന്റെ ‘പ്രപഞ്ചം ഒരു പച്ചനെൽപ്പാടം’ എന്ന പ്രബന്ധം പുരസ്കാരത്തിന് അർഹമായി.
പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മേയ് 11ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന വൈലോപ്പിള്ളി ജയന്തിസമ്മേളനത്തിൽ സമ്മാനിക്കും.