തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​ര​​​ദാ മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഇ​​​ന്നു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​മൊ​​​ഴി​​​യും. വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 50-ാമ​​​ത് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

ജ​​​യ​​​തി​​​ല​​​കി​​​നെ​​​തി​​​രേ ല​​​ഭി​​​ച്ച ചി​​​ല പ​​​രാ​​​തി​​​ക​​​ളി​​​ൽ ചി​​​ല മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു മു​​​ഖ്യ​​​മ​​​ന്ത്രി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ൽ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​മാ​​​ണ് ധ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​കി​​​നെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. നി​​​ല​​​വി​​​ലെ മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ മ​​​നോ​​​ജ് ജോ​​​ഷി കേ​​​ന്ദ്ര ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ നി​​​ന്നു മ​​​ട​​​ങ്ങി വ​​​രാ​​​ൻ താ​​​ൽ​​​പ​​​ര്യം കാ​​​ട്ടാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജ​​​യ​​​തി​​​ല​​​കി​​​നെ നി​​​ശ്ച​​​യി​​​ച്ച​​​ത്.