പിഴയടച്ചു; ഇസ്രയേലിൽ തടഞ്ഞുവച്ച തീർഥാടക സംഘത്തിനു യാത്രാനുമതി
Wednesday, April 30, 2025 12:51 AM IST
ഇരിട്ടി: വിശുദ്ധ നാട് സന്ദർശിക്കാൻ കേരളത്തിൽനിന്ന് ഇസ്രയേലിലെത്തിയ സംഘത്തിലെ രണ്ടു പേരെ ബെത്ലേഹമിൽ വച്ച് കാണാതായതിനെത്തുടർന്ന് തടഞ്ഞുവച്ച സംഘത്തിനു പിഴയൊടുക്കിയതിനെത്തുടർന്ന് യാത്രാനുമതി ലഭിച്ചു.
ട്രാവൽ ഏജൻസി ഇടപെട്ട് പിഴ അടച്ചതോടെ സംഘം ബേത്ലേഹമിൽനിന്ന് ഇന്നലെ യാത്ര പുനരാരംഭിച്ചു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയായിരുന്നു തീർഥയാത്ര സംഘടിപ്പിച്ചത്. സംഘത്തിലെ ഇരിട്ടി സ്വദേശികളായ ജോസഫ് മാത്യു, ജോസഫ് ഫ്രാൻസിസ് എന്നിവരെയായിരുന്നു കാണാതായത്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.