പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷമാക്കാന്‍ കഞ്ചാവ് ; വില്പനക്കാരന് അറസ്റ്റില്‍
Saturday, March 1, 2025 3:01 AM IST
കാസര്‍ഗോഡ്: പത്താം ക്ലാസ് സെന്റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ കഞ്ചാവ് ലഹരിയും. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം.
സെന്റ് ഓഫ് പരിപാടിക്ക് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിലെത്തി.
പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്നും 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഈ വിദ്യാര്‍ഥികളുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി.
കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്കി. പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിച്ചു.
സിവില്‍ പോലീസ് ഓഫീസര്‍ നീര്ച്ചാല് കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്റെ കൈ തിരിച്ചൊടിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കിയതിനുമടക്കം കേസെടുത്ത മേല്‍പ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.