കോ​​​ഴി​​​ക്കോ​​​ട്: ദേ​​​വ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് ബം​​​ഗ​​​ളൂ​​​രു ചാ​​​പ്റ്റ​​​റി​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ സം​​​ഗ​​​മം ഇ​​​ന്ന് ബം​​​ഗ​​​ളൂ​​​രു ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാം​​​പ​​​സി​​​ൽ ന​​​ട​​​ക്കും.

വൈ​​​കി​​​ട്ട് നാ​​​ലു മ​​​ണി​​​ക്ക് ചേ​​​രു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ദേ​​​വ​​​ഗി​​​രി പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​യും മാ​​​ധ്യ​​​മ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​റു​​​മാ​​​യ വി​​​നോ​​​ദ് നാ​​​രാ​​​യ​​​ണ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​തി​​​യാ​​​കും.

കോ​​​ള​​​ജ് അ​​​ലുമ്​​​നി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. മാ​​​ത്യു ക​​​ട്ടി​​​ക്കാ​​​ന, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ഫാ. സു​​​നി​​​ൽ ജോ​​​സ്, കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.


ബം​​​ഗ​​​ളൂ​​​രു താ​​​മ​​​സ​​​മാ​​​ക്കി​​​യ ഇ​​​രു​​​നൂ​​​റോ​​​ളം പൂ​​​ർ​​​വവി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കു​​​ടും​​​ബ​​​സ​​​മേ​​​തം സം​​​ഗ​​​മ​​​ത്തി​​​നെ​​​ത്തു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.ച​​​ട​​​ങ്ങി​​​ൽ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​​​ജോ​​​സ​​​ഫ് വ​​​യ​​​ലി​​​ൽ, പ്ര​​​ഫ. ജെ. ​​​ഇ​​​സ​​​ഡ്. ര​​​വി, പ്ര​​​ഫ. എം.​​​കെ. ബേ​​​ബി, പ്ര​​​ഫ. വി​​​ൽ​​​സ​​​ൺ റോ​​​ക്കി, ഒ​​​ളി​​​മ്പ്യ​​​ൻ നോ​​​ഹ നി​​​ർ​​​മ​​​ൽ ടോം ​​​എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ക്കും.