ക​തി​രി​ട്ട നെ​ൽച്ചെ​ടി​ക​ൾ ഉ​ഴു​തു​മ​റി​ച്ച് പ​ന്നി​ക്കൂ​ട്ടത്തിന്‍റെ വി​ള​യാ​ട്ടം
Thursday, September 19, 2024 1:42 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി മൂ​ച്ചി​ക്കു​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​തി​രി​ട്ട നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ പ​ന്നി​ക്കൂട്ട​മി​റ​ങ്ങി വി​ള​നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത് ക​ർ​ഷ​ക​ർക്ക് വി​ന​യാ​കുന്നു. വ​രുംദി​വ​സ​ങ്ങ​ൾ ക​ർ​ഷ​ക​ർ വ​യ​ലു​ക​ളി​ൽ കാ​വ​ൽ നി​ൽ​ക്കേ​ണ്ട​താ​യ സ്ഥി​തി​യാ​ണ്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് പ​ന്നി​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ‌​ല​ക്ഷ്യം കാ​ണു​ന്നി​ല്ല.

കൊ​യ്ത്തു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ ക​ർ​ഷ​ന് ഉ​റ​ക്ക​മി​ല്ലാ​ രാ​ത്രിക​ളാ​യി​രി​ക്കും. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്. ഒ​രോ ത​വ​ണ കൊ​യ്​ത്ത് ന​ട​ത്തു​മ്പോ​ഴും വി​ള​ഞ്ഞ നെ​ല്ലി​ന്‍റെ 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ പ​ന്നി​ക​ൾ ന​ശിപ്പി​ക്കു​ന്ന​ത് മൂ​ലം ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​നു​ണ്ടാ​വു​ന്ന​ത്. പ​ന്നി​ക​ളെ കൊ​ല്ലാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർക്ക് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കാ​റി​ല്ല.