കോയന്പത്തൂരിൽ ഹോസ്റ്റലുകളുടെ രജിസ്ട്രേഷനും പുതുക്കലും നിർബന്ധമാക്കി
1454220
Thursday, September 19, 2024 1:42 AM IST
കോയമ്പത്തൂർ: ജില്ലയിലെ എല്ലാ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെയും രജിസ്ട്രേഷനും പുതുക്കലും നിർബന്ധമാക്കണമെന്ന് ജില്ലാ കളക്ടർ ക്രാന്തി കുമാർ പാഡി നിർദേശിച്ചു.
2014ലെ തമിഴ്നാട് ഹോസ്റ്റൽസ് ആൻഡ് ഹോംസ് ഫോർ വിമൻ ആൻഡ് ചിൽഡ്രൻ റെഗുലേഷൻ ആക്ട്, 2015ലെ അനുബന്ധ ചട്ടങ്ങൾ എന്നിവയ്ക്ക് കീഴിലാണ് ഈ നിർദേശം.
കോയമ്പത്തൂരിൽ സർക്കാർ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന സ്ത്രീകൾ, പെൺകുട്ടികൾ, ജുവനൈൽ ഹോം, സ്റ്റുഡന്റ് ഹോസ്റ്റലുകൾ, വർക്കിംഗ്് വിമൻസ് ഹോസ്റ്റലുകൾ, ചിൽഡ്രൻസ് ഹോമുകൾ എന്നിവയ്ക്കെല്ലാം കളക്ടറുടെ അറിയിപ്പ് ബാധകമാണ്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെന്റ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്നിവയിൽ നിന്ന് ആവശ്യമായ എല്ലാ രേഖകളും സഹിതം രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുകയും അവരുടെ ലൈസൻസുകൾ പതിവായി പുതുക്കുകയും വേണം.
ഈ നിബന്ധനകൾ പാലിക്കാത്ത ഹോസ്റ്റലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.