മാലിന്യം തള്ളാനായി ഒരു കനാൽ
1454217
Thursday, September 19, 2024 1:42 AM IST
കല്ലടിക്കോട്: കൃഷിക്കും കുടിവെള്ള വിതരണത്തിനും ആശ്രയമായിരുന്ന കാഞ്ഞിരപ്പുഴ ഇറിഗേഷൻ കനാൽ കാടുപിടിച്ച് മാലിന്യങ്ങൾ തള്ളുന്നതിനുള്ള സ്ഥലമായി മാറി. മൂക്കു പൊത്താതെ ഇതുവഴി നടക്കാനാവില്ല. ഈ കനാലിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്ന സബ് കനാലുകളുടെയും അവസ്ഥയും പരിതാപകരമാണ്.
വൃത്തിഹീനമായതും കാടുപിടിച്ച് കിടക്കുന്നതുമായ അവസ്ഥ ബന്ധപ്പെട്ട അധികാരികൾ കണ്ടില്ല എന്ന് നടിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കിയിരുന്ന സംവിധാനം നിലച്ചതാണ് വലിയ തോതിൽ പൊന്തക്കാടുകൾ ഉയരാൻ കാരണം.രണ്ട് ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള പോരിൽ അകപ്പെട്ട ദുഃഖത്തിൽ സ്വയം നീറുകയാണ് കനാൽ.
കനാലിനെ ഇങ്ങനെ വൃത്തിഹീനമാക്കി നശിപ്പിക്കാൻ വേണ്ടിയുള്ള ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള പോര് അവസാനിപ്പിച്ച് കനാൽ സംരക്ഷിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.