പാലക്കാട്: മഹിളാ കോണ്ഗ്രസ് മെംബർഷിപ്പ് കാന്പയിൻ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. പത്മഗിരീഷ്, കെ.യു. അംബുജാക്ഷൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.ഡി. ഗീത ശിവദാസ്, പി.പി. ഇന്ദിരാദേവി, പി.പി. പാഞ്ചാലി, വി.കെ. റഹ്മത്ത്, ജില്ലാ ട്രഷറർ ഉഷ പാലാട്ട്, ജില്ലാ ഭാരവാഹികളായ വി. പ്രീത, സാവിത്രി കേശവൻ, പ്രേമ രാജേന്ദ്രൻ, പ്രീജാ സുരേഷ്, എ. രമ, പുഷ്പവല്ലി നന്പ്യാർ, പ്രേമലത മോഹൻ, കെ.എ. ഷീബ, ഡി. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.