കോൺഗ്രസ് ഏകദിന പഠനക്യാമ്പ്
1454508
Friday, September 20, 2024 1:55 AM IST
അഗളി: ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവർ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ എ. തങ്കപ്പൻ. അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി ക്യാമ്പ് സെന്ററിൽ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ അധ്യക്ഷനായി. സമദ് മങ്കട, അഡ്വ. ടോമി ജോൺ എന്നിവർ ക്ലാസെടുത്തു.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പഠനക്യാമ്പ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിസിസി മെംബർ പി.സി. ബേബി, നേതാക്കളായ ഷിബു സിറിയക്, എസ്. അല്ലൻ, എൻ.കെ. രഘുത്തമൻ, കെ.പി. സാബു, എം.ആർ. സത്യൻ, സെന്തിൽ കുമാർ, എം. കനകരാജ്, എം.സി. ഗാന്ധി, സുനിത ഉണ്ണികൃഷ്ണൻ, എം.എം. തോമസ്, ഈശ്വരി രേശൻ, സുനിൽ ജി. പുത്തൂർ, ബിന്ദു മഞ്ജു, ദീപ ഗൊട്ടിയാർകണ്ടി, അനിത ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.