ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​യ​നാ​ടി​നൊ​രു ‘വ​ര​ത്താ​ങ്ങ് ’
Friday, August 23, 2024 1:28 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ​യ​നാ​ടി​നൊ​രു ‘വ​ര​ത്താ​ങ്ങ്’ എ​ന്നപേ​രി​ൽ കേ​ര​ള ചി​ത്ര​ക​ല പ​രി​ഷ​ത്ത് ജി​ല്ലാ​കമ്മി​റ്റി ത​ത്സ​മ​യ ചി​ത്ര​ര​ച​ന​യും വി​ൽപ്പന​യും സം​ഘ​ടി​പ്പി​ച്ചു. ഇ​തു​വ​ഴി സ്വ​രൂ​പി​ച്ച തു​ക ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കൈ​മാ​റും. പ​ന്ത്ര​ണ്ടി​ലേ​റെ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. പോ​ർ​ട്രെ​യ്‌​റ്റ് ചി​ത്രം വ​ര​യ്‌​ക്ക​ലും ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​ജ​യ​ൻ കൂ​റ്റ​നാ​ട്, സെ​ക്ര​ട്ട​റി ജ​യ് പി.​ ഈ​ശ്വ​ർ, ബാ​ബു ക​ള​ഭം, പ്രി​യ തി​രു​വി​ല്വാ​മ​ല നേ​തൃ​ത്വം​ ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ജാ​ന​കി​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ്ണി മ​ണ്ണേ​ങ്ങോ​ട്, സ​ജീ​വ് തോ​പ്പി​ൽ പ്രസംഗിച്ചു.