ഉമ്മത്തംപടിയിൽ നിലക്കടല വിളവെടുപ്പ് നടത്തി
1452625
Thursday, September 12, 2024 1:41 AM IST
അഗളി: നമുത്ത് വെള്ളാമെ പ്രോജക്ടിൽ ഗുണഭോക്താവായ ഉമത്താംപടി ഊരിലെ തുളസി മുരുകന്റെ കൃഷിസ്ഥലത്ത് നിലക്കടല വിളവെടുപ്പ് നടത്തി. ഐടിഡിപി പ്രോജക്ട് ഓഫീസർ വി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. പ്രോജക്ടിന്റെ കോ-ഓർഡിനേറ്റർ, അഗ്രികൾച്ചർ ഓഫീസർ, ഫീൽഡ് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
പട്ടിക വർഗ വികസന വകുപ്പും പ്രകൃതി സംരക്ഷ സംഘടയായ തണലും ചേർന്ന് 2019-20 ൽ അട്ടപ്പാടിയുടെ തനത് പാരമ്പര്യകൃഷിയായ പഞ്ചകൃഷിയുടെ നിലനിൽപ്പിന് വേണ്ടിയും തരിശുഭൂമിയെ കൃഷിയോഗ്യമാക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട മണ്മറഞ്ഞു പോകുന്ന അട്ടപ്പാടിയിലെ ഗോത്രവിഭാഗക്കാരുടെ തന്നത് കാർഷിക-കലാ സംസ്കാരങ്ങളെ സംരക്ഷിക്കുന്നതിനായും പാരമ്പര്യ സംസ്കാരങ്ങളെ നിലനിർത്തുക, അട്ടപ്പാടി ജനങ്ങളിൽ നിലനിൽക്കുന്ന പോഷകാഹാര കുറവ് പരിഹരിക്കുക, ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പിലാക്കിയ കാർഷിക ഉദ്യമ-വരുമാന ധായക പദ്ധതിയാണ് നമുത്ത് വെള്ളാമെ. നിലവിൽ 1300 ഏക്കറിൽ 1070 കർഷകരാണ് പ്രോജക്ടിൽ ഉള്ളത്.