മേൽപ്പാലം പുനര്‍നിർമിക്കും
1452070
Tuesday, September 10, 2024 1:46 AM IST
കോയമ്പത്തൂർ: ഈ വർഷം മാർച്ചിൽ പൊളിച്ച കോയമ്പത്തൂരിലെ പിഎസ്ജി കോളജ് ഫുട്ഓവർ ബ്രിഡ്ജ് പിഎസ്ജി ടെക്കിനും പിഎസ്ജി മാനേജ്മെന്റിനുമിടയിൽ വിദ്യാർഥികൾക്ക് സുഗമമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതിനായി പുനർനിർമിക്കുന്നു. അവിനാശി റോഡിൽ 10.1 കിലോമീറ്റർ ദൈർഘ്യമുള്ള എലവേറ്റഡ് ഇടനാഴിയുടെ നിർമാണത്തിനായി 2007-ൽ നിർമിച്ച കാൽനടപ്പാലം നീക്കംചെയ്തു.
രണ്ടു കോളജുകളും ഒരേ ഹോസ്റ്റൽ സൗകര്യങ്ങൾ പങ്കിടുന്നതിനാൽ, 15 വർഷത്തിലേറെയായി വിദ്യാർഥികൾക്ക് ഈ പാലം ഏറെ സഹായകരമായിരുന്നു. ഇപ്പോൾ നടക്കുന്ന അവിനാശി റോഡ് മേൽപ്പാലത്തിന് അല്പം താഴെയാണ് പുതിയ ഫുട്ഓവർ പാലം നിർമിക്കുന്നത്.
പഴയ പാലം നീക്കം ചെയ്തതോടെ തിരക്കേറിയ അവിനാശി റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് ആശ്വാസമേകുന്നതാണ് പാലത്തിന്റെ പുനർനിർമാണം.