എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; പദ്ധതി ഉദ്ഘാടനം ചെയ്തു
1452350
Wednesday, September 11, 2024 1:46 AM IST
വടക്കഞ്ചേരി: ആലത്തൂർ നിയോജകമണ്ഡലത്തിൽ ആദ്യമായി എല്ലാവർക്കും ഭൂമിയും എല്ലാ ഭൂമിക്കും രേഖകളുമായി വണ്ടാഴി ഒന്ന് വില്ലേജിൽ പദ്ധതി പ്രവർത്തനം തുടങ്ങി. എല്ലാ സേവനങ്ങളും സ്മാർട്ടാകും. പദ്ധതിക്കായി ഡിജിറ്റൽ ലാൻഡ് റീസർവേ നടത്തും.
കെ.ഡി. പ്രസേനൻ എംഎൽഎ പദ്ധതിപ്രവർത്തനം ഉദ്ഘാടനം ചെയ്തു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് റീസർവേ അസിസ്റ്റന്റ് ഡയറക്ടർ എസ്.അബ്ദുൾ കലാം ആസാദ് പദ്ധതി വിശദീകരണം നടത്തി. പി. ശശികല, പി. ശശികുമാർ, എം.എസ്. സുബിത, എസ്. ഷക്കീർ, എം.ശിവദാസൻ, സുചിത രാമുണ്ണി, രമണി കേശവൻകുട്ടി, വാസു, ഡിനോയ് കോമ്പാറ, പി.കെ.ഷാലി, കെ. ശരവണൻ, കെ.ജി. സജീവ് കുമാർ, ലെസ്ലി വർഗീസ്, റെജിൻറാം, കെ.എ. മുഹമ്മദ് ഹാഷിം, ആർ.ഷെറിൻ, സി.പി. അനിത എന്നിവർ പ്രസംഗിച്ചു.