കോയന്പത്തൂരിൽ കായിക മത്സരങ്ങൾക്കു തുടക്കമായി
1452626
Thursday, September 12, 2024 1:41 AM IST
കോയമ്പത്തൂർ: തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അഥോറിറ്റി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന കായിക സംരംഭത്തിന് തുടക്കംകുറിച്ച് കോയമ്പത്തൂർ കോർപറേഷൻ ബാസ്കറ്റ്ബോൾ കോർട്ടിൽ കായികമത്സരങ്ങൾക്കു തുടക്കമായി. സ്കൂൾവിദ്യാർഥികളുടെ പങ്കാളിത്തം മുൻനിർത്തിയുള്ള പരിപാടി ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി ഉദ്ഘാടനം ചെയ്തു.
കോയമ്പത്തൂർ ജില്ലയിൽ ആകെ 39,738 പേർ മത്സരങ്ങൾക്കായി ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,449 സർക്കാർ ജീവനക്കാരും 16,809 കോളജ് വിദ്യാർഥികളും 18,679 സ്കൂൾ വിദ്യാർഥികളും 2,167 ജനറൽ വിഭാഗത്തിൽ നിന്നും 654 ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. നെഹ്റു സ്റ്റേഡിയം, കോർപറേഷൻ ഗ്രൗണ്ട്, ശ്രീകൃഷ്ണ കോളജ്, കുമാരഗുരു കോളജ് ഓഫ് ടെക്നോളജി, ഹിന്ദുസ്ഥാൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കർപ്പഗം യൂണിവേഴ്സിറ്റി, ഭാരതിയാർ യൂണിവേഴ്സിറ്റി, ത്യാഗരാജർ രാമസാമി മെമ്മോറിയൽ സ്കൂൾ, രാമകൃഷ്ണ വിദ്യാലയ സ്കൂൾ എന്നിങ്ങനെ ഒമ്പത് വേദികളിലായാണ് കോയമ്പത്തൂർ ജില്ലയിൽ മത്സരങ്ങൾ നടക്കുന്നത്.