വാദ്യമേളത്തിനിടെ ഗോത്രവാദ്യകലാകാരൻ ഹൃദയാഘാതംമൂലം മരിച്ചു
1452090
Tuesday, September 10, 2024 1:53 AM IST
അഗളി: ഗോത്രവാദ്യം അവതരിപ്പിക്കുന്നതിനിടെ സംഘാംഗം ഹൃദയാഘാതംമൂലം മരിച്ചു. അട്ടപ്പാടി ആനക്കട്ടി ഊരിലെ പരേതനായ മരുതന്റെ മകൻ രാമസ്വാമി(37)യാണ് മരിച്ചത്.
ഇന്നലെ തമിഴ്നാട് പോത്തഗിരിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അന്തരിച്ച പ്രശസ്ത നാടകകലാകാരൻ കുപ്പുസ്വാമിയുടെ അനുജനാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ആനക്കട്ടിയിലെ ഊരുവക ശ്മശാനത്തിൽ നടത്തും.