മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു പിറകിൽ ടാങ്കർലോറിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനു നിസാര പരിക്കേറ്റു. ബൈക്ക് ടാങ്കർലോറിയുടെ മുൻവശത്തേക്ക് കയറിയ നിലയിലായിരുന്നു. ഇതേത്തുടർന്ന് നഗരത്തിൽ വൻഗതാഗതക്കുരുക്ക് ഉണ്ടായി. റോഡിന്റെ നടുവിൽ ലോറിയും ബൈക്കും നിന്നതിനെ തുടർന്ന് ആശുപത്രിപ്പടിമുതൽ നൊട്ടമലവരെയും ടിപ്പു ജംഗ്ഷൻ വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ട.ു പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് സംഭവം.