ഖാദിത്തൊഴിലാളികളുടെ സമരം ആരംഭിച്ചു
1452356
Wednesday, September 11, 2024 1:46 AM IST
തൃശൂർ: 14 മാസത്തെ ശന്പളക്കുടിശികയും ഫെസ്റ്റിവൽ അലവൻസും നല്കാത്ത സർക്കാർനടപടിയിൽ പ്രതിഷേധിച്ച് കേരള ഖാദി വർക്കേഴ്സ് കോൺഗ്രസ് തൃശൂർ താലൂക്ക് ഓഫീസിനുമുന്പിൽ അനിശ്ചിതകാലസമരം ആരംഭിച്ചു.
സമരത്തെതുടർന്നു കുടിശികയും അലവൻസും നല്കാമെന്നു പറഞ്ഞെങ്കിലും പാലിക്കാത്തതിനാലാണ് തൊഴിലാളികൾക്ക് ഓണക്കാലത്തു സമരത്തിനിറങ്ങേണ്ടിവന്നത്. എല്ലാ വിഭാഗം തൊഴിലാളികൾക്കും സർക്കാർജീവനക്കാർക്കും ബോണസും അലവൻസും അഡ്വാൻസും നല്കിയിട്ടുപോലും ഖാദിത്തൊഴിലാളികളോടു കാട്ടുന്നതു കടുത്ത അവഗണനയാണെന്നു യോഗം കുറ്റപ്പെടുത്തി.
വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷനേതാവ് കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് പെരുന്പിള്ളി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ജയപ്രകാശ്, ഡിസിസി സെക്രട്ടറി കല്ലൂർ ബാബു, എം.പി. വത്സല എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി സി.കെ. ചന്ദ്രമതി, എൻ.എൻ. രാധ, എം. ശാലിനി, സി.കെ. ലളിത, സി.വി. ലില്ലി, ഗിരിജലാൽ, കെ. രജനി, സി.കെ. മണി എന്നിവർ സമരത്തിനു നേതൃത്വ നല്കി.