ബൈക്കപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
1452308
Tuesday, September 10, 2024 11:23 PM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ചിറക്കൽപടി റോഡിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാഞ്ഞിരപ്പുഴ പള്ളിപ്പടി പുളിയനാപട്ടയിൽ മാത്യു ജോസഫ് (കുഞ്ഞ്- 72) ആണ് മരിച്ചത്.
പരിക്കേറ്റു മദർ കെയർ ഹോസ്പിറ്റലിൽ ആയിരുന്നു. ഭാര്യ: ആനിയമ്മ. മക്കളില്ല. സംസ്കാരം നാളെ ഉച്ചയ്ക്കു രണ്ടുമണിക്കു കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫെറോന പള്ളിയിൽ.