അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവയ്ക്കണം: കേരള കോണ്ഗ്രസ്-ജേക്കബ്
1452067
Tuesday, September 10, 2024 1:46 AM IST
പാലക്കാട്: അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് കേരള കോണ്ഗ്രസ്- ജേക്കബ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
പോലീസിന്റെ തേർവാഴ്ച, സ്വജനപക്ഷപാതം, ഏകാധിപത്യ പ്രവണത, കാർഷികമേഖലയിലെ വിലത്തകർച്ച, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എന്നിവ മൂലം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും യോഗം ആരോപിച്ചു.
മുഖ്യമന്ത്രി അധികാരത്തിൽ തുടരാനും പ്രതിപക്ഷസമരങ്ങളെ അടിച്ചമർത്താനുമുള്ള ധിക്കാരപരമായ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ്ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എൻ. കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ വി.എം. തോമസ്, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, എം.എൽ. ജാഫർ, ശശി പിരായിരി, ശ്രീജിത്ത് കല്ല്യാണക്കണ്ടം, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.ജെ. സാബു വെള്ളാരംകാലായിൽ, ജിജു മാത്യു പെരുന്പള്ളിൽ, കെ. ദേവൻ, കെ.പി. തങ്കച്ചൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോണ് വേളൂരാൻ, ജില്ലാ സെക്രട്ടേറിയറ്റ് മെംബർ പി. നാരായണൻകുട്ടി, കേരള കർഷക തൊഴിലാളി കോണ്ഗ്രസ് ഭാരവാഹി പി.എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.