പട്ടിക്കാട്: പീച്ചി റോഡ് മേൽപ്പാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകീട്ട് 5.45ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.
രണ്ട് കാറുകളും ഒരു പിക്കപ്പ് വാനും ഒരു മിനി ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി പിറകിൽ ഇടിച്ചതിനെത്തുടർന്ന് പിക്കപ്പ് വാൻ ദേശീയപാതയിൽ മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. പീച്ചി പോലീസ്, ഹൈവേ പോലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.