താവളം റിസോർട്ട് ഉദ്ഘാടനം ചെയ്തു
1452069
Tuesday, September 10, 2024 1:46 AM IST
കൊഴിഞ്ഞാന്പാറ: ഗോപാലപുരം പൊള്ളാച്ചി അന്തർസംസ്ഥാന പ്രധാനപാതയ്ക്കു സമീപം താവളം റിസോർട്ട് മേഘ മോഹനൻ ഉദ്ഘാടനം ചെയ്തു. സ്ഥാപന ജീവനക്കാർ, സമീപവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രകൃതിരമണീയമായ ഗ്രാമീണ റോഡിൽ തെങ്ങിൻതോപ്പുകൾ നിറഞ്ഞ ഹരിതഭൂമിയിലാണ് താവളം റിസോർട്ട് ആരംഭിച്ചിരിക്കുന്നത്.
സൗകര്യപ്രദമായ ചെറുതും വലുതുമായ റസിഡൻസ് റൂമുകൾക്കുപുറമെ നീന്തൽക്കുളം, കുട്ടികൾക്ക് വിനോദത്തിനുള്ള പാർക്ക് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ റിസോർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നു. പത്ത് സ്റ്റേ റൂം, ഒരു എക്സിക്യൂട്ടീവ് റൂം കൂടാതെ വിശാലമായ ഹാൾ ഉൾപ്പെടെ ഒരു സ്യൂട്ട്, ഒരു സിംഗിൾ റൂം എന്നിവയും നിലവിലുണ്ട്. ഇതുകൂടാതെ ഭക്ഷണം പാകംചെയ്യാൻ ഒരു മുറിയും റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
ദൂരദിക്കുകളിൽനിന്നും മധുര, പഴനി ക്ഷേത്രങ്ങൾ, കൊടൈക്കനാൽ, പറന്പിക്കുളം ഉൾപ്പെടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്കും താവളം റിസോട്ട് സൗകര്യപ്രദമായ വിശ്രമ കേന്ദ്രമായിരിക്കുകയാണ്.
താവളത്ത് നാലര ഏക്കർ വിസ്തൃതിയിൽ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.