പോത്തുണ്ടി ഡാമില്‍ മത്സ്യക്കുഞ്ഞു നിക്ഷേപം നടത്തി
1452071
Tuesday, September 10, 2024 1:46 AM IST
നെന്മാറ: ജില്ലാ പഞ്ചായത്ത് പദ്ധതി 2024-25 പ്രകാരം പോത്തുണ്ടി ഡാം റിസർവോയറില്‍ മത്സ്യക്കുഞ്ഞുനിക്ഷേപം നടത്തി. ജില്ലാ പഞ്ചായത്തിന്റെ ഈ വർഷത്തെ പദ്ധതിയാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി മത്സ്യക്കുഞ്ഞുങ്ങളെ ജലാശയത്തിൽ വിട്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ജില്ലയിലെ റിസർവോയറുകളിലെ മത്സ്യക്കുഞ്ഞുനിക്ഷേപത്തിനായി അനുവദിച്ച 30 ലക്ഷം രൂപയിൽ 3.5 ലക്ഷം രൂപയാണ് പോത്തുണ്ടി റിസർവോയറിനായി അനുവദിച്ചിട്ടുള്ളത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1.85 ലക്ഷം രൂപയുടെ രോഹു, മൃഗാല ഇനങ്ങളിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ആകെ 3,77,100 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ അധ്യക്ഷയായി.