വീടിന്റെ ടെറസിൽ നട്ടുവളർത്തിയ 45 കഞ്ചാവുചെടികൾ പിടികൂടി
1452358
Wednesday, September 11, 2024 1:46 AM IST
പാലക്കാട്: വീടിന്റെ ടെറസിൽ നട്ടുവളർത്തിയ 45 കഞ്ചാവുചെടികൾ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. എലപ്പുള്ളി പള്ളത്തേരി ജ്യോതിഷിന്റെ വീട്ടിലെ രണ്ടാംനിലയിലെ ബാൽക്കണിയിലാണ് 45 കഞ്ചാവുചെടികൾ നട്ടുവളർത്തി പരിപാലിച്ചുവന്നിരുന്നത്. പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.
എക്സൈസ് റേഞ്ച് ഇൻസ് പെക്ടർ ആർ. റിനോഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സയിദ് മുഹമ്മദ്, കെ.സി. രൂപേഷ്, കെ. ബെന്നി, സെബാസ്റ്റ്യൻ, ടി.എസ്. അനിൽകുമാർ, എം. നിമ്മി, ഡ്രൈവർ എം. അനീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.