അഴിമതി: കോൺഗ്രസ് അഗളി കൃഷിഭവനിലേക്ക് മാർച്ച് നടത്തി
1452077
Tuesday, September 10, 2024 1:46 AM IST
അഗളി: കൃഷിഭവനിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് കർഷക കോൺഗ്രസ് അഗളി കൃഷിഭവനിലേക്ക് മാർച്ച് നടത്തി.
അർഹരായ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാതെ ഉദ്യോഗസ്ഥർ തട്ടിയെടുക്കുകയാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കൃഷിഭവനിലെ ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കണമെങ്കിൽ ഏരിയ കമ്മിറ്റിയുടെ ശിപാർശക്കത്തു വേണമെന്ന നിലയിലാണ് കാര്യങ്ങളെന്നു നേതാക്കൾ ആരോപിച്ചു.
ജില്ലാ കോൺഗ്രസ് സെക്രട്ടറി പിആർ സുരേഷ് ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മത്തായി ഊടുപുഴയിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എം.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. ഹനീഫ, മണ്ഡലം പ്രസിഡന്റുമാരായ കനകരാജ്, സെന്തിൽ കുമാർ, ജോബി കുരീക്കാട്ടിൽ, ഷിബു സിറിയക്, കെ.പി. സാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദ് ഉദയകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ്് നസീർ ബാബു, ടിന്റു, സുനിൽ ജി. പുത്തൂർ, സന്തോഷ് കോട്ടത്തറ പ്രസംഗിച്ചു.