വടക്കഞ്ചേരി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വടക്കഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം ഓണസമൃദ്ധി കർഷകച്ചന്ത 2024 തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.പി. ശ്രീകല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ഷാജി, എച്ച്. ഹനീഫ, കെ. മോഹൻദാസ്, കൃഷി ഓഫീസർ ജ്യോതി, കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു. കർഷകരിൽനിന്ന് പത്തുശതമാനം ഉയർന്ന വിലയ്ക്ക് പച്ചക്കറി സംഭരിച്ച് മുപ്പതുശതമാനം വിലക്കുറവിലാണ് വില്പന നടത്തുന്നത്.