വീ​ടി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കിവീ​ണ് മേ​ൽ​പ്പു​ര ന​ശി​ച്ചു
Friday, August 23, 2024 1:28 AM IST
നെ​ന്മാ​റ: അ​യി​ലൂ​ർ ചെ​ട്ടി​കു​ള​മ്പി​ൽ കാ​റ്റി​ൽ മ​രം വീ​ടിനു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു. ചെ​ട്ടി​കു​ള​മ്പ് ക​ക്കാ​ട്ടു​കു​ടി ബേ​ബി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് റ​ബ​ർ മ​രം വീ​ണ​ത്. മ​രംമ​റി​ഞ്ഞ് വീ​ണ​തോ​ടെ ക​ഴു​ക്കോ​ൽ, പ​ട്ടി​ക, ഓ​ട് ഉ​ൾ​പ്പെ​ടെ മേ​ൽ​പ്പു​ര ത​ക​ർ​ന്നു. 6 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വീ​ട് ത​ക​ർ​ന്ന​തോ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ബേ​ബി​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ട് ഇ​ല്ലാ​താ​യി.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ താ​ത്കാ​ലി​ക​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു കെ​ട്ടി​യാ​ണ് കി​ട​ന്നു​റ​ങ്ങാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. വീ​ട് ത​ക​ർ​ന്ന​ത് വി​ല്ലേ​ജ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ഴി​യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. സാ​മ്പ​ത്തി​ക​ശേ​ഷി​യി​ല്ലാ​ത്ത​തും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ ബേ​ബി​യു​ടെ വീ​ട് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് വീ​ട് സ​ന്ദ​ർ​ശി​ച്ച എ​ൻ​സി​പി ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത്അം​ഗം എം. ​ദേ​വ​ദാ​സ​നും വീ​ട് സ​ന്ദ​ർ​ശി​ച്ചു.