വി​നാ​യ​ക ച​തു​ർ​ഥി: വിഗ്രഹവില്പന മന്ദഗതിയിൽ
Friday, August 23, 2024 1:28 AM IST
കോയമ്പ​ത്തൂ​ർ: വി​നാ​യ​ക ച​തു​ർ​ഥി ഉ​ത്സ​വം സെ​പ്തം​ബ​ർ ഏ​ഴി​ന് ആഘോഷിക്കും. പൊ​ള്ളാ​ച്ചി​ക്ക​ടു​ത്ത് ഊ​ഞ്ഞ​വേ​ലാം​പ​ട്ടി​യി​ൽ വി​നാ​യ​ക​ വി​ഗ്ര​ഹ​ങ്ങ​ളു​ടെ നി​ർ​മാ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. അ​ധി​കാ​രി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ഈ ​വ​ർ​ഷം വി​ൽ​പ്പന മ​ന്ദ​ഗ​തി​യി​ലാ​യ​തി​ൽ വി​ഗ്ര​ഹ നി​ർ​മാതാ​ക്ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ചു.

രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന വി​ഗ്ര​ഹ​ങ്ങ​ൾ മൂ​ന്ന​ടി മു​ത​ൽ പ​ത്ത​ടി വ​രെ ഉ​യ​ര​മു​ള്ള​താണ്. സ​ർ​ക്കാ​രി​ന്‍റേ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡിന്‍റേയും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് നി​ർ​മാതാ​ക്ക​ൾ പ​റ​ഞ്ഞു. പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​ന് വെ​ള്ള​ത്തി​ൽ ല​യി​ക്കു​ന്ന നി​റ​ങ്ങ​ൾ​ക്കൊ​പ്പം കി​ഴ​ങ്ങുമാ​വ്, പേ​പ്പ​ർ പ​ൾ​പ്പ് തു​ട​ങ്ങി​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളാ​ണ് വി​ഗ്ര​ഹ​ങ്ങ​ൾ നി​ർ​മിക്കു​ന്ന​ത്.


വി​ഗ്ര​ഹ​ങ്ങ​ൾ ഉ​ത്സ​വ​ത്തി​ന് ഒ​രു മാ​സ​ത്തി​ന് മു​മ്പ് വി​റ്റ​ഴി​യു​ന്ന പ​തി​വി​ന് വി​പ​രീ​ത​മാ​യി ഈ ​വ​ർ​ഷം വി​ൽ​പ്പ​ന മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് നിർമാതാക്കൾ പറഞ്ഞു. സ​ർ​ക്കാ​രും പോ​ലീ​സ് വ​കു​പ്പും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് വി​ൽ​പ്പ​ന മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു.