പാ​ട്ടി​കു​ളം ബ​സ് കാ​ത്തി​രി​പ്പുകേ​ന്ദ്രം അപകടഭീഷണിയിൽ
Friday, August 23, 2024 1:28 AM IST
വ​ണ്ടി​ത്താ​വ​ളം: പാ​ട്ടി​കു​ളം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നുവീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മേ​ൽ​ഭാ​ഗം ത​ക​ർ​ന്ന​തി​നാ​ൽ തു​രു​മ്പി​ച്ച ക​മ്പി​ക​ൾ പു​റ​ത്തു കാ​ണു​ന്നു​ണ്ട്.

സ​മീ​പ​ത്തെ കോ​വി​ലി​ലേ​ക്കു നി​ര​വ​ധി പേ​ർ ബ​സി​റ​ങ്ങു​ന്ന​തും ബ​സ് കാ​ത്തി​രി​ക്കു​ന്ന​തും ഈ​സ്റ്റോ​പ്പി​ലാ​ണ്. പ​ല​ത​വ​ണ യാ​ത്ര​ക്കാ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ച് പ​ണി​യ​മെ​ന്ന് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും ന​വീക​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ സ​മീ​പ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.