വാ​ണി​യം​കു​ള​ത്ത് നി​രീക്ഷ​ണകാ​മ​റ "ആ​കാ​ശദൃ​ശ്യ​ങ്ങ​ളി​ലേ​ക്ക് ’
Friday, August 23, 2024 1:28 AM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് - കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ വാ​ണി​യം​കു​ള​ത്ത് നി​ര​ീക്ഷണ കാമ​റ തി​രി​ച്ചുവ​ച്ച നി​ല​യി​ൽ. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ മാ​ലി​ന്യം​ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ​കാമ​റ മു​ക​ളി​ലേ​ക്കാ​ണ് തി​രി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ത്.

അ​ജ​പാ​മ​ഠം ബ​സ്‌​സ്റ്റോ​പ്പി​ന്‌ സ​മീ​പ​ത്താ​യി സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാമ​റ​യാ​ണ് മു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ നി​ല​യി​ലു​ള്ള​ത്. നേ​ര​ത്തേ ഇ​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം​ത​ള്ള​ൽ വ​ർ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്. കാ​മ​റ​യി​ൽ വാ​ഹ​ന​മി​ടി​ച്ച​തോ തി​രി​ച്ചു​വെ​ച്ച​തോ ആ​കാം കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ വീ​ണ്ടും ഇ​വി​ടെ മാ​ലി​ന്യം​ത​ള്ള​ൽ കേ​ന്ദ്ര​മാ​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മാ​ലി​ന്യം​ത​ള്ള​ൽ കൂ​ടു​ത​ലാ​യ 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.