ആത്മപദ്ധതി പരിശീലനവും ആദരിക്കലും
Friday, August 23, 2024 1:28 AM IST
പാലക്കാട്: കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ക​ര്‍​ക്കാ​യി പ​രി​ശീ​ല​നം ന​ട​ത്തി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ എ​ഫ്പിഒ സാ​ച്യു​റേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ത്മ പാ​ല​ക്കാ​ടും ന​ബാ​ര്‍​ഡും സം​യു​ക്ത​മാ​യി ക​ര്‍​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ ലൈ​സ​ന്‍​സു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ട്രെ​യി​നിംഗും സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​ക്ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും ആ​ത്മ ട്രെ​യി​നി​ംഗ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. എ. ​പ്ര​ഭാ​ക​ര​ന്‍ എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പി.​എ.​ ഷീ​ന അ​ധ്യ​ക്ഷ​യാ​യി. സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ ജെ.​ ജ്ഞാ​ന​ശ​ര​വ​ണ​ന്‍, ജി.​ ഹ​രി​വ​ര​ദ​രാ​ജ് എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ന​ബാ​ര്‍​ഡ് ഡി​ഡി​എം ക​വി​ത റാം ​മു​ഖ്യാ​തി​ഥി​യാ​യി. ജിഎ​സ്ടി ലൈ​സ​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​ഗോ​പി​ഷ്, നോ​ഡ​ല്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ശ്രീ​ന​ന്ദ കി​ഷോ​ര്‍, എ​ഐഎ​ഫ് സോ​ണ​ല്‍ കോ​-ഓർഡി​നേ​റ്റ​ര്‍ രാ​ഹു​ല്‍, സ്റ്റെ​ഫി​ന്‍, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍ എഡിഎ ഡോ.​എ.ജെ. ​വി​ന​ന്‍​സി, ആ​ത്മ ഡെ​പ്യൂ​ട്ടി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​എ.​ നാ​സ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഷ​ജ്‌​നാ അ​സീ​സ് എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി.