ശ്രീ​രാ​മ ജം​ഗ്‌​ഷ​നി​ലെ ക​നാ​ൽ​പ്പാ​ല​ത്തി​ൽ കൈ​വ​രി സ്ഥാ​പി​ച്ചു
Friday, August 23, 2024 1:28 AM IST
വ​ട​ക്ക​ഞ്ചേ​രി: കൈ​വ​രി​യി​ല്ലാ​തെ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന ശ്രീ​രാ​മ ജം​ഗ്ഷ​നി​ലെ ക​നാ​ൽപ്പാല​ത്തി​നു താ​ത്കാ​ലി​ക​മാ​യി കൈ​വ​രി സ്ഥാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ശ്രീ​ക​ല എ​ന്നി​വ​ർ പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ചു അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണു ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കൈ​വ​രി സ്ഥാ​പി​ച്ച​ത്. കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന പാ​ല​മാ​ണി​ത്. പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നും ഇ​നി ന​ട​പ​ടി വേ​ണം. ഇ​ക്കാ​ര്യ​വും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


പാ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു ക​നാ​ലി​നു മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു​ള്ള ഫ​ണ്ടി​നാ​യി എം​പി​ക്കും ക​ത്തു ന​ൽ​കു​മെ​ന്നു വാ​ർ​ഡ് മു​ൻ മെം​ബ​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. വ​ട​ക്ക​ഞ്ചേ​രി​യി​ൽ​നി​ന്നും ക​ണി​ച്ചി​പ​രു​ത, പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര​ങ്ങ​ളി​ലേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.