ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷാ​നി​യ​മം: പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നു ജോ​സ് കെ. ​മാ​ണി
Friday, August 23, 2024 1:28 AM IST
പാ​ല​ക്കാ​ട്: ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​മ​ഗ്ര​വും പ​ഴു​ത​ട​ച്ച​തു​മാ​യ നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നു പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി.

രാ​ജ്യ​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ബം​ഗാ​ളി​ൽ ഡോ​ക്ട​ർ​ക്കു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണ്. മ​തി​യാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ക്കി മാ​റ്റ​ണം.

രാ​ജ്യ​വ്യാ​പ​ക​മാ​യി സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രാ​വും​പ​ക​ലും ജോ​ലി ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്താ​കെ വ​ലി​യ പ്ര​ക്ഷോ​ഭം ഉ​ണ്ടാ​യി​ട്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​നു മു​ൻ​കൈ എ​ടു​ക്കാ​ത്ത​തു മാ​പ്പ​ർ​ഹി​ക്കാ​ത്ത അ​പ​രാ​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം പാ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഏ​തൊ​രു മ​ല​യാ​ളി​യു​ടെ മ​ന​സി​നെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.


ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ര​ക​ളാ​യ​വ​ർ​ക്കു ഭ​യ​മി​ല്ലാ​തെ പ​രാ​തി​ന​ൽ​കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണം. മ​റ്റേ​തൊ​രു തൊ​ഴി​ൽ മേ​ഖ​ല​യി​യി​ലും എ​ന്ന​പോ​ലെ സി​നി​മാ​രം​ഗ​ത്തും സ്ത്രീ​ക​ൾ​ക്കു തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ല​ക്കാ​ട് ഇ​ൻ ചാ​ർ​ജ് ബാ​ബു ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ജോ​സ് ജോ​സ​ഫ്, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​എം. വ​ർ​ഗീ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ബേ​ബി പാ​ണൂ​ച്ചി​റ, എ. ​ശ​ശി​ധ​ര​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി, മ​ധു ദ​ണ്ഡ​പാ​ണി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ്, അ​ല​ക്സ് തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ് വ​ട​ക്കേ​ക്ക​ര, എ.​പി. മ​ത്താ​യി ഐ​ക്ക​ര, മി​നി​മോ​ൾ ജോ​ൺ, ആ​ർ. പ​മ്പാ​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.