ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓഫീ​സ് നാ​ഥ​നി​ല്ല​ാക്ക​ള​രി; ജ​ന​ങ്ങ​ൾ വ​ല​യു​ന്നു
Thursday, August 22, 2024 1:01 AM IST
ഒറ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കാ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ഴി​മു​ട്ടി.​ തഹസി​ൽ​ദാ​ര​ട​ക്കം പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രി​ല്ലാ​ത്ത​തു​മൂ​ലം ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ​തോ​ടെ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. സ്ഥ​ലംമാ​റിപോ​യ തഹ​സി​ൽ​ദാ​ർ​ക്ക് പ​ക​രം മ​റ്റൊ​രു തഹ​സി​ൽ​ദാ​ർ ചു​മ​ത​ല​യേ​ൽ​ക്കാ​ത്ത​തും ഉ​ദ്യാ​ഗ​സ്ഥ​ൻ​മാ​രു​ടെ കു​റ​വും താ​ലൂ​ക്കാ​ഫീ​സി​ലെ​ത്തു​ന്ന​വ​രെ വ​ല​യ്ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ താ​ലൂ​ക്കാ​ഫീ​സി​ൽ നി​ന്നുമ​യ​ക്കേ​ണ്ട നോ​ട്ടീ​സു​ക​ളും ഉ​ത്ത​ര​വു​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും മ​റ്റ് രേ​ഖ​ക​ളും സ്റ്റാ​മ്പി​ല്ലാ​ത്ത​തു​മൂ​ലം അ​യ​ക്കാ​നാ​വാ​തെ കു​മി​ഞ്ഞുകൂ​ടി കി​ട​ക്കു​ക​യാ​ണ്.

താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും, വ്യ​ക്തി​ക​ൾ​ക്കും മ​റ്റും അ​യ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് സ്റ്റാ​മ്പി​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​ത്. താ​ലൂ​ക്ക് അ​തി​ർ​ത്തി​ക്കു​ള്ളി​ലും അ​ല്ലാ​തെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ൽ ഔ​ദ്യോ​ഗിക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ത്ത് ല​ഭ്യ​മാ​കാ​ത്ത​ത് മൂ​ലം ജ​ന​ങ്ങ​ൾ ശ​രി​ക്കും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. താ​ലൂ​ക്കി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ൽ നി​ന്നും ബു​ദ്ധി​മു​ട്ടി ജ​ന​ങ്ങ​ൾ മ​റു​പ​ടി ല​ഭി​ക്കാ​തെ അ​ന്വേ​ഷി​ച്ചെ​ത്തു​മ്പോ​ൾ ക​ത്ത​യ​ക്കാ​ൻ സ്റ്റാ​മ്പി​ല്ലെന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.


ഇ​തുമൂ​ലം സാ​ധാ​ര​ണ​ക്കാ​രാ​യ​വ​രെ​ല്ലാം നി​രാ​ശ​യോ​ടെ തി​രി​കെ പോ​ര​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​താ​ണ് താ​ലൂ​ക്കാ​ഫീ​സി​ന്‍റെ സ്ഥി​തി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി പ​റ​യാ​നും താ​ലൂ​ക്കാ​ഫീ​സി​ൽ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ത​ഹ​സി​ൽ​ദാ​ർ, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ സ്ഥ​ലം മാ​റി​പ്പോ​വു​ക​യും പ​ക​ര​ക്കാ​ർ വ​രാ​ത്ത സ്ഥി​തി​യു​മാ​ണ്.

നി​ല​വി​ൽ താ​ലൂ​ക്കാ​ഫീ​സി​ൽ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളു​ടേ​യും ചു​മ​ത​ല സീ​നി​യ​ർ സൂ​പ്ര​ണ്ടി​നാ​ണ്. വി​വി​ധ ആവ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും സീ​നി​യ​ർ സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചാ​ൽ പ​രാ​തി​ക്കാ​രോ​ട് ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​നെ കാ​ണാ​നാ​ണ് അ​ദ്ദേ​ഹം നി​ർ​ദേശി​ക്കു​ന്ന​ത്. ജൂ​ണിയ​ർ സൂ​പ്ര​ണ്ടി​നോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ ല​ഭി​ക്കു​ന്ന മ​റു​പ​ടി ക്ല​ർ​ക്കി​നോ​ട് ചോ​ദി​ക്കാ​നാ​ണ്. നി​ല​വി​ൽ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ പ​ര​സ്പ​രം ഒ​ഴി​ഞ്ഞുമാ​റി ക​ളി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തി​നു പു​റ​മേ​യാ​ണ് ത​പാ​ലു​രു​പ്പ​ടി​ക​ളു​ടെ കാ​ര്യം.