വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​നി​ധി മു​ഖ്യ​മ​ന്ത്രി​ക്കു കൈ​മാ​റി
Thursday, August 22, 2024 1:01 AM IST
കോ​യ​മ്പ​ത്തൂ​ർ: സിഐടിയുവിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​നി​ധി മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന് കൈമാറി.

കോ​യ​മ്പ​ത്തൂ​ർ എ​ൻജിനീ​യ​റി​ംഗ്, സ്വ​ർ​ണ തൊ​ഴി​ലാ​ളി, ഓ​ട്ടോ, ടൈ​ല​ർ, ഹോ​ട്ട​ൽ, ലോ​ഡി​ംഗ് നി​ർ​മാ​ണം, ട്രാ​ൻ​സ്‌​പോ​ർ​ട്ട്, ടി. ​ബാ​ല​ൻ എ​ൻനീ​യ​റിംഗ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ്, ലോ​ക്ക​ൽ ബോ​ഡി വ​ർ​ക്കേ​ഴ്സ് എ​ന്നി യൂ​ണി​യ​നു​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​മൂർ​ത്തി, ട്രഷ​റ​ർ ആ​ർ. വേ​ലുസാ​മി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സ​ന്തോ​ഷ്‌, സി. ​ദു​രൈ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽവ​ച്ചു കൈ​മാ​റി.