ക്രി​സ്റ്റ​ഫ​ർ ഐ​ടി​ഐ കോ​ഴ്‌​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Thursday, August 22, 2024 1:01 AM IST
ധോ​ണി: ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്റ്റ​ഫ​ർ ഐടിഐ ​യി​ലെ കു​ട്ടി​ക​ളു​ടെ കോ​ഴ്‌​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും വി​വി​ധ ക​മ്പ​നി​ക​ളി​ൽ ജോ​ലി ല​ഭി​ച്ച​വ​ർ​ക്കു​ള്ള ജോ​ബ് ഓ​ഫ​ർലെ​റ്റ​ർ വി​ത​ര​ണ​വും വി.കെ. ​ശ്രീ​ക​ണ്ഠ​ൻ എംപി നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ​. ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് അ​ധ്യക്ഷത വഹിച്ചു. ​ഐടിഐ ​ക​ളി​ൽ കേ​ന്ദ്ര​സർക്കാർ ന​ട​പ്പി​ലാ​ക്കി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ്രൈ​വ​റ്റ് ഐടിഐ ​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ക്രി​സ്റ്റ​ഫ​ർ ഐടിഐയെ എംപി അ​ഭി​ന​ന്ദി​ച്ചു. ​പ്രി​ൻ​സി​പ്പ​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സ് സ്വാ​ഗ​തവും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജോ​ളി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.